കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലെത്തുന്ന രണ്ടാം ടീമായി എ.ടി.കെ മോഹന്‍ ബഗാന്‍. രണ്ടാംപാദ സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്.......
സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് മോഹന്‍ബഗാന്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം.......
ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പാദ മത്സരം നിര്‍ണായകമായി. ......
എന്നാല്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.......
ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍......
രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വലകുലുക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്.......
ആദ്യത്തെ പത്തുമിനിറ്റില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. ......
15-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ബോര്‍യയ്ക്ക് മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് പന്ത് കാലിലൊതുക്കാനായില്ല. ......
18-ാം മിനിറ്റില്‍ സുഭാശിഷിന്റെ ക്രോസിന് മന്‍വീര്‍ തലവെച്ച് പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും ഹൈദരാബാദ് ഗോള്‍കീപ്പര്‍ ഗുര്‍മീത് സിങ് പന്ത് കൈയ്യിലൊതുക്ക...
21-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ ലോങ്‌റേഞ്ചര്‍ പോസ്റ്റിന് പുറത്തേക്ക് പോയി. ......
പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.......